Connect with us

Kerala

ഒളിച്ചുതാമസിക്കുകയായിരുന്ന മോഷ്ടാക്കളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

മോഷ്ടാക്കള്‍ കോതമംഗലം, തൊടുപുഴ സ്വദേശികള്‍

Published

|

Last Updated

പത്തനംതിട്ട | മോഷ്ടാക്കളായ യുവാക്കളെ എറണാകുളം സൗത്ത് റയില്‍വേ പോലീസ് പത്തനംതിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി തംഗലാം കാട്ടുകുടി വീട്ടില്‍ ഫൈസല്‍ അലി(36), ഇടുക്കി കാരിക്കോട് തൊടുപുഴ ഈസ്റ്റ് പാമ്പുതൂക്കിമാക്കല്‍ വീട്ടില്‍ പാമ്പു കൊത്തി എന്ന് വിളിക്കുന്ന നിസ്സാര്‍ സിദ്ദീഖ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആറന്മുള ഇടയാറന്മുളയിലെ ജൂലൈ 22 മുതല്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതികള്‍. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മാത്രം മോഷ്ടിക്കുന്നതില്‍ കമ്പമുള്ളയാളാണ് ഫൈസല്‍ അലി. എറണാകുളം, കോട്ടയം റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും രണ്ട് ലാപ്ടോപ്പുകള്‍, ഒരു ടാബ്, 6 മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, 2 പവര്‍ ബേങ്ക്, 2 റെയില്‍വേ ബെഡ് ഷീറ്റ് എന്നിവ മോഷ്ടിച്ചു കടന്ന ഇയാള്‍ നിസാറിനൊപ്പം ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു. നിസാര്‍ വീടുകളുടെയും മറ്റും വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് മോഷണം നടത്തുന്നയാളുമാണ്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം സിപിഓ വിഷ്ണു കെ രാജേന്ദ്രനും അന്വേഷണത്തില്‍ പങ്കാളിയായി. നിസ്സാര്‍ മൂവാറ്റുപുഴ ബസ്സ് സ്റ്റാന്റില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറും വീട്ടില്‍ നിന്നും പോലീസ് സംഘം കണ്ടെടുത്തു.

 

---- facebook comment plugin here -----

Latest