Kerala
എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
രാജി വെക്കണമെന്ന നിലപാടിൽ ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ

പത്തനംതിട്ട | ലൈംഗികാരോപണം നേരിട്ട സംഭവത്തിൽ എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാതിരുന്നിട്ടും സ്വമേധയ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എം എൽ എ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നും രാഹുൽ പറഞ്ഞു.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് പദവി രാഹുൽ രാജിവെച്ചിരുന്നു. ട്രാൻസ്ജെൻഡർ യുവതി ഉൾപ്പെടെ രാഹുലിനെതിരെ സമാന ആരോപണമുയർത്തിയിട്ടുണ്ട്. പ്രതിരോധിക്കാനാകാതെ വന്നതോടെ രാഹുലിനെ കോൺഗ്രസ്സ് പൂർണമായും കൈവിട്ടിരിക്കുകയാണ്. എം എൽ എ സ്ഥാനവും ഒഴിയണമെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂടെനിർത്തിയിട്ടില്ല.
തുടർച്ചയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ.