Connect with us

Attack against Rahuls Office

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: 23 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

ജില്ലാ ​പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൽപ്പറ്റ | വയനാട് എം പി രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ജില്ലാ നേതാക്കളടക്കം 23 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ ​പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാർട്ടിതലത്തിലും പ്രവർത്തകർക്കെതിരെ ​നടപടിയുണ്ടാകും.

കൂടുതൽ പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന. സംഭവത്തിലെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കല്പറ്റ ഡി വൈ എസ് പിയെ സസ്‍പെൻഡ് ചെയ്തിരുന്നു. മനോജ് എബ്രഹാമിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. എസ് എഫ് ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തിൻ്റെ നടപടിയെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തിരുന്നു.

ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കാൻ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Latest