Connect with us

rahul gandhi

രാഹുല്‍ ഗാന്ധിയുടെ പുതിയ 'ലുക്ക്' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ലണ്ടനില്‍ കേംബ്രിജ് യൂനിവേഴ്‌സിറ്റിയിലെത്തിയപ്പോഴാണ് പുതിയ ലുക്കില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | തിങ്ങിനിറഞ്ഞ താടിയും മുടിയും ട്രിം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പിയുടെ പുതിയ ലുക്ക് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. താടിയും മുടിയും മുറിക്കാതെയാണ് മാസങ്ങള്‍ നീണ്ട ഭാരത് ജോഡോ യാത്ര രാഹുല്‍ പൂര്‍ത്തിയാക്കിയത്.

യാത്ര കശ്മീരില്‍ അവസാനിച്ചിട്ടും അദ്ദേഹം താടിയും മുടിയും മുറിച്ചിരുന്നില്ല. തിങ്ങിനിറഞ്ഞ താടിയോടെയാണ് പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ലണ്ടനില്‍ കേംബ്രിജ് യൂനിവേഴ്‌സിറ്റിയിലെത്തിയപ്പോഴാണ് പുതിയ ലുക്കില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.

ഒരാഴ്ച രാഹുല്‍ ഗാന്ധി ലണ്ടനിലുണ്ടാകും. കേംബ്രിജ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസ് അടക്കമുള്ള പരിപാടികളാണുള്ളത്. കേംബ്രിജ് ജഡ്ജ് ബിസിനസ്സ് സ്‌കൂളില്‍ വിസിറ്റിംഗ് ഫെലോയാണ് രാഹുല്‍. 21ാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ വേണ്ടി പഠിക്കാം എന്ന വിഷയത്തിലാണ് ക്ലാസ്.