Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ് : ഇ പി ജയരാജന്‍
പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിത്.
 
		
      																					
              
              
            തിരുവനന്തപുരം|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. രാഹുലിന് നിയമപരമായി സഭയില്‍ വരാന്‍ അധികാരമുണ്ടെന്നും എന്നാല്‍ ധാര്‍മികയുടെ ഭാഗമായി വരാന്‍ അധികാരമില്ലെന്നും ജയരാജന്‍ പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാന്‍ അധികാരമുണ്ടെന്നത് അങ്ങേയറ്റം തെറ്റാണ്. ഓരോ പ്രശ്‌നങ്ങളിലും അനുയോജ്യമായ നിലപാട് എടുത്തിട്ടുണ്ട്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിത്. ഭരണപക്ഷം ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ്. അതിനെ അലങ്കോലപ്പെടുത്താന്‍ ആണ് ഇപ്പോള്‍ ശ്രമിക്കുന്നത്. രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ലെന്നും ഇപി ജയരാജന്‍ വിമര്‍ശിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

