local body election 2025
തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി പി വി അന്‍വർ
നിലമ്പൂര്‍ നഗരസഭയില്‍ അഞ്ച് ഡിവിഷനുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ഒറ്റക്ക് മത്സരിക്കുന്നത്.
നിലമ്പൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അവസാനഘട്ടത്തില്‍ സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വറും പ്രചാരണത്തിനിറങ്ങി. നിലമ്പൂര്‍ നഗരസഭയില്‍ അഞ്ച് ഡിവിഷനുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ഒറ്റക്ക് മത്സരിക്കുന്നത്.
വഴിക്കടവ് പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകളിലും മൂത്തേടത്ത് ഏഴും പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. മമ്പാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും തൃണമൂലിന് സ്ഥാനാര്‍ഥികളുണ്ട്.
ഇവിടെങ്ങളിലെല്ലാം ഒരു മുന്നണിയുമായും പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് തൃണമൂല്‍ മത്സരിക്കുന്നത്. എന്നാല്‍ കരുളായി പഞ്ചയാത്തിലെ രണ്ട് വാര്‍ഡുകളില്‍ യു ഡി എഫുമായി സഖ്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്.



