Connect with us

Ongoing News

പുലിക്കളി: തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്കിൽ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും അവധി

Published

|

Last Updated

തൃശൂർ | ഓണത്തോടനുബന്ധിച്ച് പുലിക്കളി നടക്കുന്നതിനാൽ തിങ്കളാഴ്ച തൃശൂർ താലൂക്കിൽ ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി അനുവദിച്ച് സർക്കാർ ഉത്തരവിട്ടു.