Kerala
ഹോണടിച്ചത് പ്രകോപനം; സ്‌കൂട്ടര്‍ യാത്രികന്‍ ബസിന്റെ ചില്ല് തകര്‍ത്തു
.ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു

മലപ്പുറം | മലപ്പുറം ഐക്കരപടിയില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത് സ്‌കൂട്ടര്‍ യാത്രികന്‍.ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ആക്രമണം നടത്തിയത്. ബസിലെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബസിന് മുന്നിലായി ഷംനാദ് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. ഇത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കി. തുടര്‍ന്ന് പ്രകോപിതനായ ഷംനാദ് ബസിന് മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങിവന്ന് ഡ്രൈവറോട് ദേഷ്യപ്പെട്ടു. ശേഷം ഹെല്‍മറ്റുകൊണ്ട് സൈഡിലെ ചില്ല് അടിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു
---- facebook comment plugin here -----