Connect with us

National

ഡല്‍ഹിയില്‍ യു എ ഇ അംബാസഡറുടെ വസതിയില്‍ നബിദിനാഘോഷം

സംഗമത്തില്‍ ബുര്‍ദ മജ്ലിസും 18 അറബ് കലാനൃത്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രവാചക പ്രകീര്‍ത്തന സദസ്സും നടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ യു എ ഇ അംബാസഡറുടെ വസതിയില്‍ സംഘടിപ്പിച്ച പ്രത്യേക മീലാദ് ആഘോഷപരിപാടിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് എം പിമാര്‍. എം പിമാരായ അഡ്വ. ഹാരിസ് ബിരാന്‍, ശശി തരൂര്‍, രാജീവ് ശുക്ല, സുജിത് ദാസ്, സഞ്ജയ് ഝാ, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അസീം മഹാജന്‍, ജാമിഅ ഹംദര്‍ദ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. എം അഫ്‌സര്‍ ആലം, ഡല്‍ഹി ജുമാ മസ്ജിദ് ഇമാം അഹ്മദ് ബുഖാരി തുടങ്ങിയവരാണ് പങ്കെടുത്തത്.

അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ അംബാസഡര്‍മാരും ചടങ്ങിനെത്തിയിരുന്നു. സംഗമത്തില്‍ ബുര്‍ദ മജ്ലിസും 18 അറബ് കലാനൃത്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രവാചക പ്രകീര്‍ത്തന സദസ്സും നടന്നു. മാനവികതയുടെ വിളംബരമായിരുന്നു പ്രവാചകന്റെ നിയോഗമെന്നും കാരുണ്യത്തിന്റെയും നീതിയുടെയും സന്ദേശവാഹകനായിരുന്നു പ്രവാചകനെന്നും ഹാരിസ് ബിരാന്‍ എം പി പറഞ്ഞു. ഇങ്ങനെ ഒരു സദസ്സിലേക്ക് ക്ഷണിക്കപ്പെട്ടത് ഏറെ സന്തോഷം നല്‍കുന്നതായും ചടങ്ങിലെ സാന്നിധ്യം അംഗീകാരമായി കാണുന്നതായും ഹാരിസ് ബീരാന്‍ അംബാസഡറെ അറിയിച്ചു.

 

Latest