Connect with us

National

യു പി സര്‍ക്കാര്‍ മക്കളുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യുന്നുവെന്ന പ്രിയങ്കയുടെ ആരോപണം; സ്വമേധയാ കേസെടുത്ത് ഐ ടി മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | യു പി സര്‍ക്കാര്‍ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുന്നുവെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തില്‍ കേന്ദ്ര ഐ ടി മന്ത്രാലയം സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ ടി മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (ഐ സി ഇ ആര്‍ ടി) നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ആരോപണം ഉന്നയിച്ചത്. തന്റെ ഫോണ്‍ ചോര്‍ത്തുന്നതിനൊപ്പം മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യുന്നുണ്ടെന്നായിരുന്നു ആരോപണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. യോഗി സര്‍ക്കാറിന് വേറെ പണിയൊന്നുമില്ലേയെന്നും പ്രിയങ്ക ചോദിച്ചു.

 

Latest