National
ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ട: പ്രധാനമന്ത്രി
പാക്കിസ്താന് തിരിച്ചടി നല്‍കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന.

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. പാക്കിസ്താന് തിരിച്ചടി നല്‍കിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന.
പ്രസ്താവനയില്‍ നിന്ന്:
- പഹല്‍ഗാമിലേത് സമാനതകളില്ലാത്ത ക്രൂരത
- സിന്ദൂര്‍ വെറും പേരല്ല
- സിന്ദൂര്‍ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു
- പേരില്‍ രാജ്യത്തിന്റെ വികാരം
- ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായി
- ആ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കിക്കളഞ്ഞു
- രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്.
- സൈന്യത്തിന്റേത് അസാമാന്യ ധീരത
- ഭീകരതക്ക് അര്‍ഹിച്ച മറുപടി നല്‍കി
- ഇല്ലാതായത് ഭീകരതയുടെ യൂനിവേഴ്‌സിറ്റി
- ഭീകരതയുടെ കേന്ദ്രത്തില്‍ കയറി മറുപടി നല്‍കി
- നമ്മള്‍ ഭീകരതയെ ഭൂമുഖത്തുനിന്നു മായ്ച്ചു
- പാകിസ്താന്റെ ഡ്രോണുകളുംമിസൈലുകളും ഇന്ത്യ തകര്‍ത്തു
- നൂറിലധികം ഭീകരരെ ഇന്ത്യ വധിച്ചു
- ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭയന്നു
- ഭീകര കേന്ദ്രങ്ങള്‍ക്കൊപ്പം പാകിസ്താന്റെ ആത്മവിശ്വാസവും ഇന്ത്യ തകര്‍ത്തു
- ഭീകര ആക്രമണം നടത്തിയത് മതത്തിന്റെ പേരുപറഞ്ഞ്
- പഹല്‍ഗാമില്‍ പിടഞ്ഞു വീണത് നിരപരാധികള്‍
- ഇന്ത്യന്‍ വായുസേന പാക് എയര്‍ ബേസുകള്‍ തകര്‍ത്തു
- ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ട
- അത്തരം നീക്കങ്ങള്‍ വച്ചു പൊറുപ്പിക്കില്ല
- ആ ബ്ലാക്ക്‌മെയില്‍ ചെലവാകില്ല
- വെടിനിര്‍ത്തല്‍ ചെറിയ വിരാമം മാത്രം
- ഭീകര വാദവും ചര്‍ച്ചയും ഒരുമിച്ചില്ല
- വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല
- ഈ യുഗം യുദ്ധത്തിന്റേതല്ല; തീവ്രവാദത്തിന്റേതുമല്ല
- ചര്‍ച്ച പാക് അധീന കാശ്മീരില്‍ മാത്രം
- ഇന്ത്യയുടെ മൂന്നു സേനകള്‍ക്കും അതിര്‍ത്തി സംരക്ഷണ സേനക്കും അഭിവാദ്യങ്ങള്‍
- തീവ്രവാദികളേയും അവരെ പിന്തുണക്കുന്നവരേയും വെറുതെ വിടില്ല
---- facebook comment plugin here -----