Connect with us

modi in usa

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും

അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും. ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദര്‍ശനകാലയളവില്‍ നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയില്‍ അനുഗമിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സൈനിക സഹകരണം , സാങ്കേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങള്‍ മുന്നോട്ട് വെക്കും . അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചര്‍ച്ചചെയ്യും. താലിബാനു കീഴില്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും നടക്കും.

 

24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും. 26ന് പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തും.

 

---- facebook comment plugin here -----

Latest