Connect with us

National

വിലക്കയറ്റം: ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി

വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ വിതരണം മെച്ചപ്പെടുത്തുന്നതിനുമാണ് നടപടി

Published

|

Last Updated

ന്യൂഡൽഹി | വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ വിതരണം മെച്ചപ്പെടുത്തുന്നതിനുമായി ഉള്ളി കയറ്റുമതിക്ക് കേന്ദ്ര സർക്കാർ 40 ശതമാനം തീരുവ ചുമത്തി. 2023 ഡിസംബർ 31 വരെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയതായി ധനമന്ത്രാലയം വിജ്ഞാപനത്തിലൂടെ അറിയിച്ചു.

സെപ്റ്റംബറിൽ ഉള്ളി വില ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കയറ്റുമതി തീരുവ ചുമത്തിയത്. ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ബഫർ സ്റ്റോക്കിൽ നിന്ന് 3 ലക്ഷം ടൺ ഉള്ളി പുറത്തുവിടുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest