Connect with us

Kerala

പൂപ്പാറ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

സാമുവേല്‍, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്.

Published

|

Last Updated

ഇടുക്കി | ഇടുക്കി പൂപ്പാറയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 15കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. സാമുവേല്‍, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. നേരത്തെ പെണ്‍കുട്ടിയുടെ സുഹൃത്തടക്കം അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.

രാജാക്കാട് ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചു പേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷമാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമം നടത്തിയത്.

 

Latest