Connect with us

Kerala

കരുതലിന്‍ പൊന്നോണം; ആറുലക്ഷം കുടുംബത്തിന് സൗജന്യ കിറ്റ്

ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാര്‍ഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും.

Published

|

Last Updated

പത്തനംതിട്ട | മലയാളികള്‍ക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കാന്‍ ഇക്കുറിയും സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍. ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാര്‍ഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും. അര ലിറ്റര്‍ വെളിച്ചെണ്ണയും അരക്കിലോ പഞ്ചസാരയും ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും.

നീല കാര്‍ഡുകാര്‍ക്ക് 10 കിലോയും വെള്ളക്കാര്‍ഡുകാര്‍ക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ നല്‍കും. 53 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാര്‍ഡുകാര്‍ക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കില്‍ നല്‍കും. നിലവില്‍ 29 രൂപയ്ക്ക് നല്‍കുന്ന അരിയാണിത്.

സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും. ഇക്കുറി തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയര്‍ നടത്തും. സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ച സാഹചര്യത്തിലാണ് കേരളം സ്വന്തം നിലയില്‍ അരി വില കുറച്ച് നല്‍കുന്നത്. കേരളത്തിലുള്ളവര്‍ അരി വാങ്ങാന്‍ ശേഷിയുള്ളവരാണെന്നും സബ്സിഡി അനുവദിക്കില്ലെന്നുമാണ് കേന്ദ്ര നിലപാട്.

 

Latest