Connect with us

local body election 2025

സീനിയേഴ്‌സ് പോരാട്ടവുമായി പൊന്നാനി നഗരസഭ വാര്‍ഡ് 42

നഗരസഭയിലെ വാര്‍ഡ് 42 ശ്രദ്ധേയമാകുന്നത് സ്ഥാനാര്‍ഥികളുടെ പ്രത്യേകതയിലാണ്.

Published

|

Last Updated

പൊന്നാനി | നഗരസഭയിലെ വാര്‍ഡ് 42 ശ്രദ്ധേയമാകുന്നത് സ്ഥാനാര്‍ഥികളുടെ പ്രത്യേകതയിലാണ്. 71 വയസ്സുകാരായ യു ഡി എഫ് സ്ഥാനാര്‍ഥി ചിറക്കല്‍ ഗംഗാധരനും വെല്‍ഫയര്‍ സ്ഥാനാര്‍ഥി അബ്ദുര്‍റസാഖും സമപ്രായക്കാരാണ്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ടി സുഭാഷ് 62 വയസ്സുമായി പിറകിലുണ്ട്. സഹകരണ വകുപ്പിലെ കോര്‍പറേഷന്‍ ഇന്‍സ്‌പെക്ടറായി വിരമിച്ച സുഭാഷ് പൊതുപ്രവര്‍ത്തന രംഗത്തുമുണ്ട്. ഇപ്പോള്‍ പെന്‍ഷനേഴ്‌സ് യൂനിയന്റെയും കര്‍ഷക സംഘത്തിന്റെയും നേതാവായി പ്രവര്‍ത്തിക്കുന്നു. സര്‍വീസിലിരിക്കെ എന്‍ ജി ഒ യൂനിയന്റെ നേതൃത്വ നിരയിലുണ്ടായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ചിറക്കല്‍ ഗംഗാധരന്‍ ജനതാദള്‍ പ്രവര്‍ത്തകനാണ്. മുന്‍ കൗണ്‍സിലര്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ജനതാദള്‍ എല്‍ ഡി എഫിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ചിറക്കല്‍ രാധ എല്‍ ഡി എഫ് കൗണ്‍സിലര്‍ ആയിരുന്നു. പിന്നീട് വീരേന്ദ്രകുമാര്‍ യു ഡി എഫിലേക്ക് പോയപ്പോള്‍ ഇദ്ദേഹവും പോയി.

വീരേന്ദ്രകുമാര്‍ വിഭാഗം വീണ്ടും എല്‍ ഡി എഫിലേക്ക് വന്നെങ്കിലും ഇദ്ദേഹം തിരിച്ചു വരാതെ ഐക്യമുന്നണിയില്‍ തന്നെ തുടര്‍ന്നു. അതിന്റെ പ്രതിഫലമാണ് ഈ വാര്‍ഡ് ഇദ്ദേഹത്തിന് നല്‍കുന്നത്. വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയായ അബ്ദുര്‍റസാഖ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.

Latest