Connect with us

Kerala

രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കും; ഇന്ന് നിലമ്പൂരില്‍ പൊതുസമ്മേളനം നടത്താനൊരുങ്ങി പി വി അന്‍വര്‍

സി പി എമ്മിലെ സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും അവരിലും നിയമ വ്യവസ്ഥയിലുമാണ് ഇനി വിശ്വാസവും പ്രതീക്ഷയുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

മലപ്പുറം | സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എം എല്‍ എ ഇന്ന് പൊതുസമ്മേളനം നടത്തും. വൈകിട്ട് 6.30ന് നിലമ്പൂര്‍ ചന്തക്കുന്നിലാണ് സമ്മേളനം. തന്റെ രാഷ്ട്രീയ നിലപാടുകള്‍ അന്‍വര്‍ പൊതുജനങ്ങളോട് വിശദീകരിക്കും.

പാര്‍ട്ടി ബന്ധവും പാര്‍ലിമെന്ററി പാര്‍ട്ടി അംഗത്വവും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ച അന്‍വര്‍ അടുത്ത നീക്കം സംബന്ധിച്ച് പൊതുജനങ്ങളോട് വിശദീകരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സി പി എമ്മിലെ സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും അവരിലും നിയമ വ്യവസ്ഥയിലുമാണ് ഇനി വിശ്വാസവും പ്രതീക്ഷയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പി വി അന്‍വര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി സി പി എമ്മും പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കും പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വം നിലവിലെ വിവാദങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കും.

 

---- facebook comment plugin here -----

Latest