Kerala
പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു
പൊതുസമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട| പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ 33ാമത് ജില്ലാ സമ്മേളനം പത്തനംതിട്ടയില്‍ നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി അജിത് ഉദ്ഘാടനം ചെയ്തു. പി ഒ എ ജില്ലാ പ്രസിഡന്റ് ബി എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബി എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ടി ഡി ബൈജു ശിശുക്ഷേമസമിതിക്കുള്ള സഹായധനം കൈമാറി. അഡിഷണല്‍ എസ് പി ആര്‍ ബിനു സ്തുത്യര്‍ഹ സേവനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. സി പി എ എസ് ചെക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്ത് കൈമാറി. ലോക്‌ഫോര്‍ അക്കാഡമി സമിതിയംഗം സുരേഷ് സോമ മുഖ്യാതിഥിയായിരുന്നു.
അനുസ്മരണപ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് പി ബി ഹരിലാലും, സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തും, പ്രവര്‍ത്തനറിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി കെ ബി അജിയും അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകള്‍ ജില്ലാ ട്രെഷറര്‍ എസ് ഋഷികേശും ഓഡിറ്റ് റിപ്പോര്‍ട്ട് ഡി പുഷ്പകുമാറും അവതരിപ്പിച്ചു.
എസ് എസ് ബി ഡി വൈ എസ് പി ജി സന്തോഷ് കുമാര്‍, റാന്നി ഡി വൈ എസ് പി ആര്‍ ജയരാജ്, വിജിലന്‍സ് ഡി വൈ എസ് പി ഹരിവിദ്യാധരന്‍, തിരുവല്ല ഡി വൈ എസ് പി എസ് അഷാദ്, കെ ജി സദാശിവന്‍, ടി എന്‍ അനീഷ്,ജി സക്കറിയ, എസ് ഋഷികേശ്, സ്വാഗതസംഘം കണ്‍വീനര്‍ എസ് രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരിലാല്‍, ഡി എച്ച് ക്യൂ അസിസ്റ്റന്റ് കമണ്ടാന്റ് എം സി ചന്ദ്രശേഖരന്‍, ഡി സി ആര്‍ ബി ഡി വൈ എസ് പി റോബര്‍ട്ട് ജോണി, അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആര്‍ ഷെമിമോള്‍, കെ ജി സദാശിവന്‍, ആര്‍ കൃഷ്ണകുമാര്‍, ഐ ഷിറാസ്, വി പ്രദീപ്, ശ്യാംകുമാര്‍ സംസാരിച്ചു