Connect with us

Uae

പിണറായി പ്രവാസികളെ വീണ്ടും വഞ്ചിച്ചു; പുന്നക്കൻ മുഹമ്മദലി

പ്രവാസികളുടെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തത് പ്രതിഷേധാർഹമാണ്

Published

|

Last Updated

ദുബൈ|മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളിൽ പ്രവാസികളെ മറന്നുവെന്നും, വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മാത്രം പ്രവാസിക്ക് വാഗ്ദാനം നൽകുന്നത് വഞ്ചനയാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി. കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ ആശ്വാസം പകരുന്നതാണ് പെൻഷൻ വർദ്ധനവ്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും യുവതലമുറയ്ക്ക് കൈത്താങ്ങാകാനുമുള്ള ദീർഘവീക്ഷണം കാണാമെന്നും, പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ക്ഷേമ പെൻഷൻ ₹1600-ൽ നിന്ന് ₹2000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ പ്രവാസികളുടെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്നും  പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

പ്രവാസികൾക്ക് നൽകുന്ന പെൻഷനിൽ സർക്കാറിൻ്റെ ഒരു രൂപ പോലും വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ പ്രവാസി പെൻഷൻ 5000 രൂപയാകുമെന്ന വാഗ്ദാനം കാണാനില്ല. ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തന്ത്രമാണ് നടത്തിയതെങ്കിലും സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ സഹായമാകുമെന്നത് തന്നെയാണ് ക്ഷേമ പെൻഷൻ വർദ്ധനവെന്നും,
വർഷങ്ങളോളം പ്രവാസിയായി ജീവിച്ച് 60 കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിക്ഷേമ പെൻഷനിൽ അംഗമല്ലാത്ത എല്ലാ പ്രവാസികൾക്കും അവരുടെ വരുമാനം നോക്കി ക്ഷേമപെൻഷനിൽ അംഗമാക്കണമെന്നും പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.

 

 

Latest