Connect with us

Kerala

തൃശൂരില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം; ഡ്രൈവര്‍ വാഹനത്തില്‍ ഒരു മണിക്കൂറോളം കുടുങ്ങി

ഡ്രൈവര്‍ നാഗപട്ടണം സ്വദേശി ചന്ദ്രകുമാറിനെ തൃശൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം. ഡ്രൈവര്‍ വാഹനത്തില്‍ ഒരു മണിക്കൂറോളം കുടുങ്ങി. പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളിലാണ് അപകടം. തമിഴ്‌നാട് മേട്ടുപാളയത്തില്‍ നിന്നും തേങ്ങ കയറ്റി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. വാനിന്റെ പിറകുവശത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് സ്പീഡ് ട്രാക്കില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ ജാക്കി എടുക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു വാഹനം പിറകിലൂടെ ഇടിച്ചു കയറിയത്.

നാഗപട്ടണത്തു നിന്നും വാടാനപ്പിള്ളിയിലേക്ക് ചെമ്മീന്‍ കയറ്റി വരികയായിരുന്നു പിക്കപ്പ് വാന്‍ ആണ് ഇടിച്ചു കയറിയത്. പിറകില്‍ ഇടിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഒരു മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങി. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗത്തിന്റെ ക്രെയിനും എത്തി ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍ നാഗപട്ടണം സ്വദേശി ചന്ദ്രകുമാറിനെ തൃശൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

Latest