Kerala
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സംഘ്പരിവാറിന് വിറ്റു: അലോഷ്യസ് സേവ്യര്‍
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവച്ചത് വരും തലമുറയോട് ചെയ്ത പാതകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നടപടി സി പി എം-ബി ജെ പി ഡീലിന്റെ ഭാഗമാണ്.
പത്തനംതിട്ട | കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സര്‍ക്കാര്‍ സംഘ്പരിവാറിന് വിറ്റതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവച്ചത് വരും തലമുറയോട് ചെയ്ത പാതകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നടപടി സി പി എം-ബി ജെ പി ഡീലിന്റെ ഭാഗമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ തന്ത്രമാണ് ഇതെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
വിഷയം സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.


