Connect with us

National

പോലീസുദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചു; കൈവെള്ളയില്‍ കുറിപ്പ് എഴുതിവച്ച് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

സതര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാന്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ആത്മഹത്യാ കുറിപ്പ് എഴുതിവച്ചത് കൈവെള്ളയില്‍.

Published

|

Last Updated

പൂനെ | രണ്ട് പോലീസുദ്യോഗസ്ഥര്‍ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി കൈവെള്ളയില്‍ കുറിപ്പ് എഴുതിവച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സതര ജില്ലയിലാണ് സംഭവം. ഫാല്‍തന്‍ താലൂക്ക് പരിധിയിലെ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബീഡ് ജില്ലക്കാരിയാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഒരു ഹോട്ടല്‍ മുറിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സതര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാന്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച രണ്ടു പോലീസുദ്യോഗസ്ഥരെയും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സതര പോലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് മാസത്തോളമായി സതര പോലീസിലെ രണ്ട് ഉദ്യോഗസ്ഥന്മാര്‍ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന് വനിതാ ഡോക്ടര്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചതായും സതര പോലീസിലെ ഒരുദ്യോഗസ്ഥന്‍ അറിയിച്ചു. ഇരയുടെ കൈവെള്ളയില്‍ എഴുതിവച്ച ആത്മഹത്യാ കുറിപ്പിലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Latest