Connect with us

Kerala

ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ ഡി എഫ് മുന്നോട്ട് പോകേണ്ടത്; പി എം ശ്രീ വിവാദത്തില്‍ തുറന്നടിച്ച് സി പി ഐ

ഉടമ്പടിയുടെ ഉള്ളടക്കം അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ രീതിയിലല്ല, ഗൗരവമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത്. ഇതല്ല ഇടത് മുന്നണിയുടെ വഴി.

Published

|

Last Updated

തിരുവനന്തപുരം | പി എം ശ്രീയില്‍ തങ്ങളെ അറിയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതെന്ന് സി പി ഐ. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ ഡി എഫ് മുന്നോട്ട് പോകേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി പി ഐ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. എന്നാല്‍, ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തെ സംബന്ധിച്ച് പത്രവാര്‍ത്തയിലൂടെ അല്ലാതെ അറിയില്ല.

പി എം ശ്രീയില്‍ സി പി ഐ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയ വിദ്യാഭ്യാസ നയമാണ് കേന്ദ്രം ഇതിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് ഇനിയും ചര്‍ച്ച നടത്തേണ്ടി വരും. നയപരമായ കാര്യങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കുന്നത് പാര്‍ട്ടി എക്‌സിക്യൂട്ടീവാണ്.

ഉടമ്പടിയുടെ ഉള്ളടക്കം അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മുന്നണി മര്യാദകളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. അത്തരമൊരു ലംഘനം എല്‍ ഡി എഫില്‍ നിന്നുണ്ടാകാന്‍ പാടില്ല. ഈ രീതിയിലല്ല, ഗൗരവമുള്ള വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത്. ഇതല്ല ഇടത് മുന്നണിയുടെ വഴി. നിലപാടുകളും ആശങ്കകളും അറിയിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ക്കും മുന്നണിയിലെ ഘടകകക്ഷികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.

---- facebook comment plugin here -----

Latest