Connect with us

Kerala

ഐ എന്‍ എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിയുള്ള ഫോണ്‍ കോള്‍; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേനയായിരുന്നു ഫോണ്‍ വിളിച്ചത്

Published

|

Last Updated

കൊച്ചി | നാവികസേനാ ആസ്ഥാനത്ത് വിളിച്ച് ഐ എന്‍ എസ് വിക്രാന്തിന്റെ യഥാര്‍ഥ ലൊക്കേഷന്‍ തേടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശി മുജീബ് റഹ്മാനെയാണ് കൊച്ചി ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ വന്നത്. ഐ എന്‍ എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അറിയണമെന്നായിരുന്നു ആവശ്യം. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ നേവി ആസ്ഥാനത്തേക്ക് ഫോണ്‍ വന്നത്.