Connect with us

Kerala

പീച്ചി കസ്റ്റഡി മര്‍ദനം: കൂടുതല്‍ വെളിപ്പെടുത്തലുമായി ഹോട്ടല്‍ ഉടമ കെ പി ഔസേഫ്

മാനസിക രോഗിയെ പോലെ പെരുമാറിയ എസ് ഐ. പി എം രതീഷ് തന്നെ ക്രൂരമായി മര്‍ദിച്ചു. ഹോട്ടലിലെ തര്‍ക്കം തീര്‍ക്കാന്‍ അഞ്ചുലക്ഷം ആവശ്യപ്പെട്ടു. പോക്‌സോ ചുമത്തുമെന്നും വധശ്രമത്തിനു കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

Published

|

Last Updated

തൃശൂര്‍ | പീച്ചി കസ്റ്റഡി മര്‍ദനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഹോട്ടല്‍ ഉടമ കെ പി ഔസേഫ്. മാനസിക രോഗിയെ പോലെ പെരുമാറിയ എസ് ഐ. പി എം രതീഷ് തന്നെ ക്രൂരമായി മര്‍ദിച്ചു. ഹോട്ടലിലെ തര്‍ക്കം തീര്‍ക്കാന്‍ എസ് ഐ അഞ്ചുലക്ഷം ആവശ്യപ്പെട്ടെന്നും ഔസേഫ് വെളിപ്പെടുത്തി.

പോക്‌സോ ചുമത്തുമെന്നും വധശ്രമത്തിനു കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് എസ് ഐ മാപ്പു പറഞ്ഞ് ഒത്തുതീര്‍പ്പിനു ശ്രമിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദിച്ച രതീഷിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ഔസേഫ് ആവശ്യപ്പെട്ടു.

കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തിനു പിന്നാലെ പീച്ചി സ്റ്റേഷനിലെ മര്‍ദന ദൃശ്യവും പുറത്തുവന്നിരുന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേഫ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്‌റ്റേഷനില്‍ വച്ച് എസ് ഐ. പി എം രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.

പട്ടിക്കാട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ 2023 മേയ് 23ന് ഭക്ഷണം കഴിക്കാനെത്തിയവരുമായി ഉണ്ടായ തര്‍ക്കമാണ് സംഭവത്തിനു പിന്നില്‍. പാലക്കാട് വണ്ടാഴി സ്വദേശി ദിനേശും സഹോദരന്റെ മകന്‍ ജിനീഷും ചേര്‍ന്ന് ഹോട്ടലിലെത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദിച്ചതായി ഇവര്‍ പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനിലെത്തിയ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായും ഔസേഫ് പരാതിപ്പെട്ടു.

Latest