Connect with us

National

കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം: സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി| കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുനപരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ആണ്‍കുട്ടിയുടെ കൊലപാതകം കുടുംബത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന കോടതിയുടെ പരാമര്‍ശമാണ്, കോടതി വിധികളില്‍ പുരുഷാധിപത്യ പരാമര്‍ശം ഒഴിവാക്കണമെന്ന നിര്‍ദേശത്തിന് കാരണം. ഒരു കുഞ്ഞിനെ കൊലപ്പെടുത്തി എന്നത് ഭയാനകമായ സാഹചര്യമാണ്. കുട്ടി ഏത് ലിംഗത്തില്‍പ്പെട്ടതാണ് എന്നത് വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

 

 

 

 

Latest