Alappuzha
മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍
തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബു (47)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ | കൊമ്മാടിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബു (47)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ബാബു ഇറച്ചിവെട്ടുകാരനാണ്. കൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ബാബു തന്നെയാണ് കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും വിവരമറിയിച്ചത്.
---- facebook comment plugin here -----