Connect with us

National

ഓപറേഷൻ സിന്ദൂർ: സിവിൽ ഡിഫൻസ് നിയമത്തിലെ അടിയന്തര അധികാരങ്ങൾ വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

അടിയന്തര നടപടികൾക്കായി മുനിസിപ്പാലിറ്റികൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരവരുടെ ഫണ്ട് ഉപയോഗിക്കണമെന്നും മന്ത്രാലയം

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് അടിയന്തര സാഹചര്യകൾ നേരിടുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൻ്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു. സിവിൽ ഡിഫൻസ് നിയമത്തിലെ അടിയന്തര അധികാരങ്ങൾ വിനിയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നിർദ്ദേശം.

അടിയന്തര നടപടികൾക്കായി മുനിസിപ്പാലിറ്റികൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരവരുടെ ഫണ്ട് ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മറ്റു സാധാരണ ഉത്തരവാദിത്തങ്ങളെക്കാൾ പ്രാധാന്യം നൽകണമെന്നും കത്തിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാനാവശ്യമായ ചാർജുകളും ചെലവുകളും വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Latest