Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; ചർച്ച വീണ്ടും തുടങ്ങി
ഐതിഹ്യങ്ങളേറെ

തിരുവനന്തപുരം | ഏറെ പ്രമാദമായേക്കാവുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വീണ്ടും തുടങ്ങി. ഭരണസമിതി, ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായത്.
സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ യോഗത്തിൽ തന്ത്രി പങ്കെടുത്തിരുന്നില്ല. ഇവരുടെ അഭിപ്രായം തേടി മാത്രമാകും തുടർനീക്കം. ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാൻ നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിശ്വാസപരമായി നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നതിനാൽ തിടുക്കപ്പെട്ടുള്ള നീക്കമുണ്ടാകില്ലെന്നാണ് സൂചന.
---- facebook comment plugin here -----