Connect with us

Kerala

വനം വാച്ചറെ മർദിച്ച ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മർദനമേറ്റ വാച്ചറും ഗൈഡുമായ വർഗീസ് രാജിൻ്റെ ആരോഗ്യ നില വഷളായിട്ടുണ്ട്.

Published

|

Last Updated

പത്തനംതിട്ട | വനം വാച്ചറെ മർദിച്ച വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗവിയിലാണ് സംഭവം. മൂന്ന് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ.

മർദനമേറ്റ വാച്ചറും ഗൈഡുമായ വർഗീസ് രാജിൻ്റെ ആരോഗ്യ നില വഷളായിട്ടുണ്ട്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഗവിയിലെ വനം വികസന കോർപറേഷൻ അസിസ്റ്റന്റ് മാനേജർമാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവർക്കാണ് സസ്പെൻഷൻ.

---- facebook comment plugin here -----

Latest