Connect with us

National

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയില്‍ ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല

സഭാ നേതൃത്വം നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ തുടരുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയത സംഭവത്തില്‍ ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയില്‍ ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അടക്കം പോലീസ് നടപടികള്‍ വീണ്ടും ന്യായീകരിച്ച സാഹചര്യത്തില്‍ ആണ് ജ്യാമത്തിലുള്ള നീക്കം വൈകുന്നത്. എന്‍ ഐഎ കോടതിയിലും ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് ബജ്‌റംഗ്ദള്‍ നീക്കം.

ഈ സാഹചര്യത്തില്‍ സഭാ നേതൃത്വം നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ തുടരുകയാണ്. ബിലാസ്പൂരിലെ കോടതിയില്‍ ബജ്‌റംഗ്ദള്‍ അഭിഭാഷകന്‍ ഹജരാവും. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുത് എന്ന് ആവശ്യപ്പെടും. കന്യാസ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ കലാപം ഉണ്ടാകും എന്ന് ബജ്‌റംഗ്ദള്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്.

ഇതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പരിശോധിച്ചതായാണ് വിവരം. പോലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍.