Connect with us

Kerala

സുരക്ഷയ്ക്ക് ആവശ്യമായതൊന്നും ചെയ്തില്ല; മുണ്ടക്കൈയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

തഹസില്‍ദാറും വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

Published

|

Last Updated

കല്‍പ്പറ്റ | കനത്ത മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലും കുത്തൊഴുക്കുമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തഹസില്‍ദാറും വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥ സംഘത്തിലുണ്ട്. പിന്നീട് മുണ്ടക്കൈ സ്‌പെഷ്യല്‍ ഓഫീസറും ഇവിടെയെത്തി. മേഖലയിലുള്ളവരുടെ സുരക്ഷയ്ക്ക് അധികൃതര്‍ യാതൊന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. മുണ്ടക്കൈ പുന്നപ്പുഴയില്‍ ബെയ്ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. മുണ്ടക്കൈ വനമേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടുവെന്നും ഉരുള്‍പൊട്ടലുണ്ടായെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നൂറ് മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ വനമേഖലയില്‍ പെയ്തത്.

 

---- facebook comment plugin here -----

Latest