Connect with us

International

രസതന്ത്ര നോബേല്‍; ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

രണ്ടായിരം വരെ രണ്ട് തരം ഉത്പ്രേരണങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്.

Published

|

Last Updated

സ്വീഡന്‍| ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റിന്‍, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അസിമെട്രിക്ക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് നോബേല്‍.

രണ്ടായിരം വരെ രണ്ട് തരം ഉത്പ്രേരണങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്. ചെറിയ ജൈവ കണികകളെ ഉപയോഗിച്ച് രാസപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇവര്‍ കണ്ടെത്തി. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ബെഞ്ചമിന്‍ ലിസ്റ്റ്. മാക്മില്ലന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.

 

---- facebook comment plugin here -----

Latest