Connect with us

Kerala

ആചാരലംഘനം നടത്തിയിട്ടില്ല; വിവാദം ആസൂത്രിതം: മന്ത്രി വാസവന്‍

പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. സംഭവം നടന്ന് 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണ്.

Published

|

Last Updated

തിരുവനന്തപുരം | ആറന്മുള വള്ളസദ്യ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്‍. ആചാരലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിവാദം ആസൂത്രിതവും കുബുദ്ധിയില്‍ ഉണ്ടായതുമാണ്. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. സംഭവം നടന്ന് 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണ്.

ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിപ്പറഞ്ഞ പള്ളിയോട സേവാ സംഘം സംഭവത്തില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ചിരുന്നു. സെപ്തംബര്‍ 14ന് ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്. ദേവന് നിവേദിക്കും മുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയതിലാണ് വിവാദം. ആചാരലംഘനമുണ്ടായതായി ആരോപിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്ത് നല്‍കി. ആചാരലംഘനത്തിന് പരിഹാരക്രിയ ചെയ്യണമെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

---- facebook comment plugin here -----

Latest