International
അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; 20 താലിബാനികളെ വധിച്ചതായി പാകിസ്താന്‍
തിരിച്ചടി നല്‍കിയെന്നും നിരവധി പാക് സൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു.

ഇസ്‌ലാമാബാദ് | അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. അഫ്ഗാന് തിരിച്ചടി നല്‍കിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. 20 താലിബാനികള്‍ കൊല്ലപ്പെട്ടെന്നാണ് അവകാശവാദം.
തങ്ങളുടെ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, തിരിച്ചടി നല്‍കിയെന്നും നിരവധി പാക് സൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞാഴ്ച അഫ്ഗാന്‍-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ അമ്പതോളം പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പാക് സൈന്യം അഫ്ഗാന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാന്റെ തിരിച്ചടി. പാകിസ്താന്റെ മൂന്ന് അതിര്‍ത്തി പോസ്റ്റുകള്‍ താലിബാന്‍ സേന തങ്ങളുടെ അധീനതയിലാക്കി. ഖൈബര്‍, പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ അതിര്‍ത്തികളിലെ പോസ്റ്റുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ച പാകിസ്താന്‍ അഫ്ഗാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിര്‍ത്തിയിലെ കുനാര്‍, നങ്കര്‍ഹാല്‍, പക്തിക, ഖോസ്ത്, ഹെര്‍മണ്ട് പ്രവിശ്യകളിലാണ് ആക്രമണം നടന്നത്.