Kerala
കെ യു ഡബ്ല്യു ജെ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് തിരുവല്ല ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രകാശനകര്‍മം നിര്‍വഹിച്ചത്.

പത്തനംതിട്ട | പത്തനംതിട്ടയില്‍ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് തിരുവല്ല ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രകാശനകര്‍മം നിര്‍വഹിച്ചത്.
ജനറല്‍ കണ്‍വീനര്‍ ബോബി എബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി വിശാഖന്‍, ട്രഷറര്‍ എസ് ഷാജഹാന്‍, മുന്‍ പ്രസിഡന്റ് സാം ചെമ്പകത്തില്‍, വര്‍ഗീസ് സി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍, പത്തനംതിട്ട നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും യൂണിയന്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ സജിത് പരമേശ്വരനാണ് ലോഗോ ഡിസൈന്‍ ചെയ്തത്.