Connect with us

Kerala

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസ്സ് നേതാവ് സി കെ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു; ജാമ്യത്തില്‍ വിട്ടു

എഫ് ബി പോസ്റ്റിലൂടെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്‍ പോലീസിനു നല്‍കിയ മൊഴി.

Published

|

Last Updated

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്ന് ഉച്ചയോടെ ആലുവ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായ ഗോപാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എറണാകുളം ജില്ലാ കോടതി ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു.

എഫ് ബി പോസ്റ്റിലൂടെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്‍ പോലീസിനു മൊഴി നല്‍കിയത്. ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു.

Latest