Ongoing News
സഊദിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി: നാലുപേര്‍ അറസ്റ്റില്‍
2,064,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. കയറ്റുമതി വസ്തുക്കളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

റിയാദ് | സഊദിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവത്തില്‍ നാലുപേരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കയറ്റുമതി വസ്തുക്കളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സ്വദേശികളും മറ്റ് രണ്ടുപേര്‍ സിറിയന്‍ പൗരന്മാരുമാണ്.
2,064,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ ദൗത്യത്തിന്റെയും, രാജ്യത്തിന്റെയും യുവാക്കളുടെയും സുരക്ഷ ലക്ഷ്യമിടുന്ന മയക്കുമരുന്ന് കള്ളക്കടത്തും കടത്തും നിരീക്ഷിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് അറസ്റ്റ്.
പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.