Kerala
95 കാരിയായ വയോധികയ്ക്ക് നെരെ പീഡന ശ്രമം; 64 കാരന്‍ അറസ്റ്റില്‍
വീട്ടില്‍ തനിച്ചായിരുന്ന സമയം നോക്കിയെത്തിയ പ്രതി വയോധികയുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പത്തനംതിട്ട | വയോധികയായ 95 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി.വടശ്ശേരിക്കര സ്വദേശി ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64)നെയാണ് പെരുനാട് പോലിസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന സമയം നോക്കിയെത്തിയ പ്രതി വയോധികയുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ധൈര്യം സംഭരിച്ച് വയോധിക വായില്‍ തിരുകിയ തുണി വലിച്ചൂരിയിട്ട് നിലവിളിച്ച സമയം, ഇത് കേട്ട് അയല്‍വാസികളെത്തി. ആ സമയം പ്രതി കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരി്ക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണു ജി യുടെ മേല്‍നോട്ടത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ കുരുവിള സക്കറിയ, അച്ചന്‍കുഞ്ഞ്, എസ് സി പി ഒ, പ്രസാദ്, സി പി ഒമാരായ വിജേഷ്, അക്ഷയ് വേണു,അനന്തു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





