Connect with us

Kerala

ഇരയെ തകര്‍ക്കുന്ന കാപാലികനാണ്; രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ആര്‍ക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവന്‍കുട്ടി

മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും

Published

|

Last Updated

തിരുവനന്തപുരം |  റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം കിടക്കുന്നതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.

നിരാഹാരമിരുന്നാല്‍ രാഹുല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും . അല്ലാതെ ആര്‍ക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ. ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വറെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 

Latest