Connect with us

Kerala

നിപ്പാ: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

നിപ്പാ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മള്‍. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലയിലെ രണ്ടു മരണങ്ങള്‍ നിപ്പാ വൈറസ് ബാധ മൂലമാണെന്ന് പൂനെയിലെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ വ്യക്തമാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

രണ്ടു പേര്‍ രോഗബാധ കാരണം മരണമടഞ്ഞു. നാലു പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതില്‍ രണ്ടുപേര്‍ക്ക് നിപ്പാ പോസിറ്റീവും രണ്ടുപേര്‍ക്ക് നിപ്പാ നെഗറ്റീവുമാണ്.

നിപ്പാ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മളെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്.

ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കാനും ഏവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 

Latest