International
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഒമ്പത് മരണം; 15 പേര്‍ക്ക് പരുക്ക്
ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയില്‍ ഡല്‍ഹിയിലുമുണ്ടായി.

കാബൂള്‍|അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 12.57ഓടെയാണ് ഭൂചലനമുണ്ടായത്. 160 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയില്‍ ഡല്‍ഹിയിലുമുണ്ടായി. 20 മിനിറ്റിനുശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ നേരിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഭൂചലനമുണ്ടായത്.
---- facebook comment plugin here -----