Connect with us

Malappuram

നിലമ്പൂര്‍ മജ്മഅ് നബിസ്‌നേഹ റാലി ഇന്ന്

റാലി വൈകുന്നേരം നാലിന് നിലമ്പൂരില്‍ നിന്നാരംഭിച്ച് ചന്തക്കുന്നില്‍ സമാപിക്കും.

Published

|

Last Updated

നിലമ്പൂര്‍ | മജ്മഅ് അക്കാദമിയും കേരള മുസ്‌ലിം ജമാഅത്തും സംയുക്തമായി സംഘടിപ്പിക്കുന്ന നബി സ്‌നേഹ റാലി ഇന്ന് (ഞായർ) നടക്കും. തിരുദൂതരുടെ 1500-ാമത് ജന്മദിനത്തോടനുബന്ധിച്ച് വിവിധ ആശയങ്ങള്‍ പ്രകാശനം ചെയ്താണ് റാലി ക്രമീകരിച്ചിരിക്കുന്നത്.

വെറുപ്പിന്റേയും അപരവത്കരണത്തിന്റേയും കാലത്ത് മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തുകയും വേദനിക്കുന്നവരെ കരുതലോടെ പരിഗണിക്കുകയും ചെയ്ത പ്രവാചക മാതൃകകളെ റാലി വിളംബരം ചെയ്യും. മനുഷ്യരെ ഒരുമയില്‍ കോര്‍ത്തുവെക്കുന്ന മാനവികതയുടേയും മനുഷ്യത്വത്തിന്റേയും ദര്‍ശനങ്ങളെ പ്രകാശിപ്പിക്കുന്ന റാലി വൈകുന്നേരം നാലിന് നിലമ്പൂരില്‍ നിന്നാരംഭിച്ച് ചന്തക്കുന്നില്‍ സമാപിക്കും.

മജ്മഅ് വിദ്യാര്‍ത്ഥികളുടെ വിവിധ പ്ലോട്ടുകള്‍ റാലിക്ക് ചന്തമേകും . പ്രസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി സമാപന പ്രഭാഷണം നടത്തും.

---- facebook comment plugin here -----

Latest