Connect with us

Kerala

ഇടുക്കിയിൽ വീട്ടിൽ ജനിച്ച നവജാത ശിശു മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായ യുവതിയെ ആശുപത്രിയിലെത്തിച്ചത് ബലം പ്രയോഗിച്ച്

Published

|

Last Updated

തൊടുപുഴ |  ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ്  ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോകാൻ പലതവണ പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ അജേഷ്കുമാർ  പ്രതികരിച്ചു. കർത്താവ് രക്ഷിക്കുമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും പരാതി.

ജോൺസൺ പാസ്റ്ററാണ്. കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്. ഇവരെ ഇയാൾ സ്കൂളിൽ വിടാറില്ലെന്നും വിവരമുണ്ട്.