Connect with us

Kerala

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; വിചാരണക്കായി കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.

Published

|

Last Updated

കണ്ണൂര്‍| ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി. വിചാരണ ദിവസങ്ങളില്‍ തലശ്ശേരി കോടതിയില്‍ എത്താനാണ് അനുമതി നല്‍കിയത്. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്. കോടതിയില്‍ എത്താന്‍ പരോള്‍ വ്യവസ്ഥയില്‍ ഇളവ് തേടി സുനി അപേക്ഷ നല്‍കിയിരുന്നു.

നേരത്തെ ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് കൊടി സുനി.

അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനി പരോളിലാണ്. 30 ദിവസത്തെ പരോളിലാണ് കൊടി സുനി തവനൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് സുനിയ്ക്ക് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് സുനി.

 

 

 

---- facebook comment plugin here -----

Latest