Connect with us

Uae

സെൻട്രൽ ബേങ്കിനും ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ നിയമം

നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിക്കുന്ന നിയമം പ്രസിഡന്റ് പുറത്തിറക്കി

Published

|

Last Updated

അബൂദബി|രാജ്യത്തെ സെൻട്രൽ ബേങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണത്തിനുള്ള ഫെഡറൽ നിയമം യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പുറത്തിറക്കി. സാമ്പത്തിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ പരിവർത്തനത്തിനും സാമ്പത്തിക സേവന നവീകരണത്തിനും അനുസൃതമായി ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ എല്ലാ പൗരന്മാർക്കും ഉചിതമായ ബേങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കണം.

ബേങ്കുകളിലെയും ഇൻഷ്വറൻസ് കമ്പനികളിലെയും ഉപഭോക്താക്കളുടെ പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനുള്ള സംവിധാനം ഏകീകരിച്ച് ഉപഭോക്തൃ സംരക്ഷണം വർധിപ്പിക്കുകയും ചെയ്യും. ലൈസൻസുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക നില മോശമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ ഇടപെടുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കണം.

നിയമലംഘനങ്ങളുടെ ഗൗരവത്തിനും ഇടപാടുകളുടെ വലുപ്പത്തിനും ആനുപാതികമായി പിഴ വർധിപ്പിക്കും. നിയമലംഘനത്തിന്റെ മൂല്യത്തിന്റെ പത്ത് ഇരട്ടി വരെ പിഴ ഈടാക്കാം. പിഴകൾ ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യാനും അന്തിമ ജുഡീഷ്യൽ വിധിക്ക് മുമ്പ് ഒത്തുതീർപ്പിന് അവസരം നൽകാനും പുതിയ നിയമം അനുവദിക്കുന്നു. ഒത്തുതീർപ്പ് സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ ബേങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ദേശീയ കറൻസിയുടെ സ്ഥിരത നിലനിർത്തുക, സാമ്പത്തിക സംവിധാനത്തിന്റെ സ്ഥിരത പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ വിവേകപൂർണമായ മാനേജ്‌മെന്റ്ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ഈ നിയമങ്ങൾ.

 

 

Latest