National
നീറ്റ് പി ജി പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്തണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ദേശീയ പരീക്ഷാ ബോര്‍ഡിനാണ് (എന്‍ ബി ഇ) കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജൂണ്‍ 15 ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കാനും ഉത്തരവ്.
ന്യൂഡല്‍ഹി | നീറ്റ് പി ജി പരീക്ഷയില്‍ ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. ദേശീയ പരീക്ഷാ ബോര്‍ഡിനാണ് (എന്‍ ബി ഇ) കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജൂണ്‍ 15 ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് എന്നിവരുടെ ബഞ്ചിന്റേതാണ് ഹര്‍ജി പരിഗണിച്ചത്.
രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്ന് കോടതി വിലയിരുത്തി. നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോര്‍ഡിന്റെ തീരുമാനത്തിനെതിരായ ഹരജി പരിഗണിക്കവേയാണ് പരമോന്നത കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂണ്‍ 15ന് പരീക്ഷ നടത്തി ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്നും രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്താനാണ് തീരുമാനമെന്നും എന്‍ ബി ഇ അറിയിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ പരീക്ഷ നടത്തുന്നത് ഏകപക്ഷീയവും ന്യായവും പക്ഷപാതപരവുമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. രണ്ട് പരീക്ഷകളാകുമ്പോള്‍ ചോദ്യങ്ങള്‍ വ്യത്യസ്തമാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് തുല്യ അവസരം നിഷേധിക്കപ്പെടുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




