Kasargod
കാസർകോട്ട് എസ് ഐയെ ആക്രമിച്ച മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ
എസ് ഐയുടെ കൈക്ക് പരുക്കേറ്റിരുന്നു.
കാസർകോട് | എസ് ഐയെ ആക്രമിച്ച മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ എന്ന അബ്ദുർറഹ്മാൻ അറസ്റ്റിൽ. മഞ്ചേശ്വരം എസ് ഐ. പി അനൂപിനെയാണ് ആക്രമിച്ചത്. ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് എസ് ഐക്ക് നേരെ ആക്രമണമുണ്ടായത്. ഗോൾഡൻ റഹ്മാൻ ഉൾപ്പെട്ട അഞ്ചംഗ സംഘം എസ് ഐയെ ആക്രമിക്കുകയായിരുന്നു.
രാത്രി പട്രോളിംഗിനിടെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് നോക്കാനെത്തിയതായിരുന്നു പോലീസ്. പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോൾ വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ സംഘം പോലീസിനെ അക്രമിക്കുകയായിരുന്നു.
എസ് ഐയുടെ കൈക്ക് പരുക്കേറ്റിരുന്നു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. അക്രമികളുടെ കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു.
---- facebook comment plugin here -----




