From the print
മുനമ്പം വഖ്ഫ് ഭൂമി: സര്‍ക്കാറിനെയും കോടതിയെയും സമീപിക്കും; മുസ്‌ലിം സംഘടനാ നേതാക്കള്‍
കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്.

കൊച്ചി | മുനമ്പത്തെ 404.76 ഏക്കര്‍ വഖ്ഫ് ഭൂമി വഖ്ഫ് സ്വത്തായി സംരക്ഷിക്കാന്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വഖ്ഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കെ ഭൂമി വഖ്ഫല്ലെന്ന ഹൈക്കോടതി നിരീക്ഷണം വസ്തുതകള്‍ക്ക് നിരക്കാത്തതും വിധിയെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്.
വഖ്ഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ ശരീഫ് പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ നടന്ന യോഗം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. അഡ്വ. എ മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹാശിം തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് തൗഫീഖ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി (കേരള മുസ്‌ലിം ജമാഅത്ത്), എന്‍ കെ അലി (മെക്ക), അശ്‌റഫ് വാഴക്കാല (പി ഡി പി), വി കെ ശൗക്കത്തലി, വി എം ഫൈസല്‍ (എസ് ഡി പി ഐ), അഡ്വ. എ എ ജലീല്‍ (നാഷനല്‍ ലോയേഴ്സ് ഫോറം), ഒ എച്ച് മനാഫ് ഫാരിസ് (നാഷനല്‍ ലീഗ്), നിയാസ് കരിമുഗള്‍ (ഐ എന്‍ എല്‍), സി വൈ മീരാന്‍, പി എ നാദിര്‍ഷാ (മഹല്ല് കൂട്ടായ്മ), പി കെ ജലീല്‍ (മുന്‍ വഖ്ഫ് ബോര്‍ഡ് ഡിവിഷന്‍ ഓഫീസര്‍), മാമുക്കോയ, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍ (അഖില കേരള വഖ്ഫ് സംരക്ഷണ സമിതി), അബ്ദുസ്സലാം (വഖ്ഫ് സംരക്ഷണ വേദി), പി എ ശംസുദ്ദീന്‍, ജബ്ബാര്‍ പുന്നക്കാടന്‍, ഉമര്‍ ചോമ്പാര പങ്കെടുത്തു. ടി എ മുജീബ് റഹ്മാന്‍, വി എസ് അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.