Kerala
മോട്ടോര്‍ തകരാര്‍; മാരുതി സുസുക്കി രണ്ട് ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ചു
ന്യൂഡല്‍ഹി | മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി രണ്ട് ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിച്ചു. സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്‌ക്രോസ്, എക്‌സ്എല്‍ 6 എന്നിവയുടെ ചില പെട്രോള്‍ വേരിയന്റുകളിലാണ് തകരാര്‍ കണ്ടെത്തിയത്. 2018 മെയ് 4 മുതല്‍ 2020 ഒക്ടോബര്‍ 27 വരെ നിര്‍മ്മിച്ച 1,81,754 വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചത്.
ആഗോളതലത്തില്‍ ഈ പ്രശ്‌നം കണ്ടെത്തിയ എല്ലാ വേരിയന്റുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. കേടായ വാഹനങ്ങളുടെ കേടായ ഭാഗങ്ങള്‍ സൗജന്യമായി കമ്പനി മാറ്റിനല്‍കും. നവംബര്‍ ആദ്യവാരം മുതല്‍ ഇത് ആരംഭിക്കുമെന്ന് മാരുതി സുസുക്കി അധികൃതര്‍ അറിയിച്ചു.
നിര്‍ദിഷ്ട സീരീസില്‍ വരുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് കാര്‍ പരിശോധിക്കാനും നന്നാക്കാനും കഴിയും.
---- facebook comment plugin here -----



